Saturday 19 March 2011

തിരസ്കൃതർ





കവിയും കാമുകനും ഭ്രാന്തനും ഒരേ വർഗ്ഗത്തിൽ പെട്ടവരാണെന്ന് ആംഗലകവി പറഞ്ഞിട്ടുണ്ട്.സ്വഭാവത്തിൽ ഇവർ മൂവരും സമാനരാണത്രേ. ഈ മൂന്നു കൂട്ടരെയും പ്രകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നവനാണ് ശ്രീമാൻ ചന്ദ്രൻ! ചന്ദ്രദർശനം മൂവരെയും സ്വധീനിക്കുന്നു എന്ന് നമ്മുടെ മഹാകവികളും സാദാകവികളും എഴുതിയിട്ടുണ്ട്.

അങ്ങനെയെങ്കിൽ ഇന്ന് ആ സ്വാധീനം  എന്തായിരിക്കും? ഇന്നാണത്രേ ‘സൂപ്പർ മൂൺ’ പ്രതിഭാസം. സൂപ്പർമൂൺ കാരണം പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്നു ഉണ്ടാകില്ലെന്നും രണ്ടുപക്ഷം. പ്രകാശവും വലിപ്പവുമേറിയ ചന്ദ്രൻ ഇന്നു രാത്രി പ്രത്യക്ഷനാകുമ്പോൾ  നമ്മുടെ കവികളും കാമുകന്മാരും ഭ്രാന്തന്മാരും എന്തെല്ലാം ഭൂകമ്പങ്ങളും സുനാമികളും അണുപ്രസരണങ്ങളുമാകും സൃഷ്ടിക്കുക! നാളെ രാവിലെ വരെ കാത്തിരിക്കുക തന്നെ.

പക്ഷേ, കവികളും കാമുകന്മാരും ഭ്രാന്തന്മാരുമേ ആ ലിസ്റ്റിലുള്ളൂ. കവയിത്രികൾക്കും കാമുകിമാർക്കും ഭ്രാന്തികൾക്കും അയ്യോ കഷ്ടം..!!

7 comments:

  1. നമ്മളീ കൂട്ടത്തിലൊന്നും പെട്ടീട്ടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല...ഇന്ന് കാര്യമായ പ്രശ്നം ഒന്നുമുണ്ടായില്ല.......
    പക്ഷെ.......... കവയിത്രികൾക്കും കാമുകിമാർക്കും ഭ്രാന്തികൾക്കും .......
    അയ്യോ. ഞാനിവിടെ വന്നീട്ടില്ലേ.......

    ReplyDelete
  2. ഒന്നും സംഭവിച്ചില്ല :(..... ഇന്നലെ രാത്രി കൊറേ നേരം ചന്ദ്രനെ തുറിച്ചു നോക്കി ഇരുന്നു ... നല്ല വെളിച്ചം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെയ ഒന്നും തോനിയില്ല ..
    കൊറച്ചു സാഹിത്യം തലയില്‍ വരുമെന് കരുതി അതും ഉണ്ടായില്ല :(

    ReplyDelete
  3. ഇന്നലെ വായിച്ചിരുന്നേല്‍ എന്തേലും പറയാമായിരുന്നു. ഇനി ഈ സംഗതി വരുമോ..? അപ്പോള്‍ നോക്കാം :)

    ReplyDelete
  4. dear anu...there is no gender difference in above mentioned group....the time of moon inspired poems are far behind...experience and language makes good poems it seems...right???anyways good observation...write more.....

    ReplyDelete
  5. ഇവിടെ വന്നതിനു നന്ദി JITHU

    ‘വെളിച്ചത്തിനെന്തൊരു വെളിച്ചം’ , Hector!

    പ്രിയ Satheesh Sahadevan,
    എനിക്കും അറിയായ്കയല്ല. ‘കയറിനെ പാമ്പായി’ ഭ്രമിക്കുന്ന നിമിഷങ്ങൾക്കു തീർച്ചയായും വിലയുണ്ട്.ആർക്കാണിവിടെ അനുഭവങ്ങളില്ലാത്തത്? ഭാഷയില്ലാത്തത്? എനിക്കു തോന്നുന്നു, കവിത ആദ്യം. അതാവിഷ്കരിക്കാനുള്ള മാർഗ്ഗമന്വേഷിച്ച് ഭാഷയിലേക്ക്, സഹായിക്കുവാൻ അനുഭവങ്ങൾ.
    വായനയ്ക്ക്, വിലയേറിയ അഭിപ്രായത്തിന് നന്ദി.

    ReplyDelete
  6. ഞാന്‍ കവിയല്ല! എനിക്ക് ഭ്രാന്തില്ല! കാമുകന്‍ അല്ലേ അല്ല! അതോണ്ട് ഞാന്‍ പത്തിരി വട്ടത്തില്‍ ചന്ദ്രപ്പനെ കണ്ടു, ത്രേ ഉള്ളൂ. അയ്യോ, രാവിലെ കഴിക്കാനുള്ള മരുന്ന് കഴിച്ചില്ല... അതും കഴിച്ചോണ്ട് പോയി രണ്ടു വരി എഴുതട്ടെ..

    ReplyDelete
  7. കവിക്കും ഭ്രാന്തനും കാമുകനും രൂപത്തിലുള്ള വലിപ്പത്തോട് താത്പര്യമുണ്ടാവാൻ സാദ്ധ്യതയില്ല.

    ReplyDelete